സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്: മധുസൂദന റാവുവിന് മുൻകൂർ ജാമ്യം അനുവദിച്ചു

rape
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ അഡ്മിനിസ്ട്രേറ്റീവ് ചീഫ് ഓഫിസർ ഗിരി മധുസൂദന റാവുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ 9ന് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണം എന്നു നിർദേശിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഫ്ലാറ്റിലേയ്ക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്ന സഹപ്രവർത്തകയുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രതി സ്ഥാനത്തുള്ള മധുസൂദന റാവു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി ലഭിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും മധുസൂദന റാവുവിനെതിരെ നടപടി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. വിമാനത്താവള ഡയറക്ടർക്കു തുല്യമായ പദവിയിലുള്ള ആളാണ് മധുസൂദന റാവു.

English Summary: Sexual Assault Case: Giri Madhusudana Rao gets anticipatory bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA