തിരുവനന്തപുരം∙ നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ക്വാറന്റീനിലാണെന്നും ചെറിയ പനി ഒഴികെ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും രോഗബാധിതരാകാതെ സുരക്ഷിതരായിരക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
English Summary: Suresh Gopi tests positive for Covid-19