ADVERTISEMENT

മുംബൈ ∙ നാവികസേന കപ്പൽ ഐഎൻഎസ് രൺവീറിലുണ്ടായ സ്ഫോടനം സംബന്ധിച്ച അന്വേഷണം തുടരുന്നു. ആയുധങ്ങൾ കൊണ്ടോ യുദ്ധ സാമഗ്രികൾ കൊണ്ടോ അല്ല സ്ഫോടനം ഉണ്ടായതെന്നാണു പ്രാഥമിക വിവരം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് കപ്പലിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് നാവികസേനാംഗങ്ങൾ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കൃഷൻ കുമാർ, സുവിന്ദർ കുമാർ, എ.കെ.സിങ് എന്നിവരാണു മരിച്ചത്. കപ്പലിൽ ഉണ്ടായിരുന്നവരുടെ അതിവേഗ ഇടപെടൽ സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്നു നാവികസേന വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും സ്ഫോടന വിവരം സ്ഥിരീകരിച്ചു. കപ്പലിനു കാര്യമായ കേടുപാടുകൾ ഇല്ല. കിഴക്കൻ നേവൽ കമാൻഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎൻഎസ് രൺവീർ. 2021 നവംബർ മുതൽ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു.

English Summary: Three Navy personnel dead, 11 injured in explosion on INS Ranvir at Mumbai dockyard, investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com