ADVERTISEMENT

പ്രയാഗ്‌രാജ് (യുപി) ∙ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണു രാകേഷ് ടികായത്. 

മാഘ മേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലെ പരേഡ് ഗ്രൗണ്ടിൽ കർഷകരുടെ ‘ചിന്തൻ ശിബിരിൽ’ പങ്കെടുക്കാനെത്തിയപ്പോഴാണ് ടികായതിന്റെ പ്രതികരണം. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎൽഡി–എസ്‌പി സഖ്യത്തെ പിന്തുണയ്ക്കണമെന്നു ബികെയു പ്രസിഡന്റ് നരേഷ് ടികായത് പ്രസ്താവിച്ചതിനു പിന്നാലെയാണു രാകേഷ് ടികായതിന്റെ പ്രസ്താവന. ബിജെപിയുടെ സഞ്ജീവ് ബല്യാനുമായുള്ള ചർച്ചയ്ക്കു ശേഷം, ആരെയും പിന്തുണയ്ക്കുന്നില്ലെന്നു പിന്നീട് നരേഷ് പറഞ്ഞിരുന്നു.

‘കർഷകരുമായും സംഘടനയുമായും ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് ത്രിദിന ക്യാംപിൽ ചർച്ച ചെയ്യുക. രാജ്യമെമ്പാടും നടന്ന കർഷക സമരം വലിയ വിജയമാണ്. സമരത്തെ തുടർന്ന് ഒരു കമ്മിറ്റി രൂപീകരിക്കാമെന്നു സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അത് ഇതുവരെ യാഥാർഥ്യമായില്ല. ലഖിംപുർ ഖേരി സംഭവത്തിൽ നിരവധി കർഷകർ ജയിലിൽ അടയ്ക്കപ്പെട്ടു. ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര പദവിയിൽ തുടരുകയാണ്. ധാന്യ സംഭരണത്തിലും പ്രശ്നങ്ങളുണ്ട്’– രാകേഷ് ടികായത് വ്യക്തമാക്കി.

English Summary: "We'll Not Support Anyone": Farmer Leader Rakesh Tikait On 5 State Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com