5ജി: നിർത്തിവച്ച എല്ലാ യുഎസ് വിമാന സർവീസും പുനഃരാരംഭിക്കുമെന്ന് എയർ ഇന്ത്യ

Air India
എയർ ഇന്ത്യ വിമാനം (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ യുഎസിൽ 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ നിർത്തിവച്ച എല്ലാ യുഎസ് സർവീസുകളും വ്യാഴാഴ്ച അർധരാത്രി മുതൽ പുനഃരാരംഭിക്കും. എയർ‌ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങൾക്കടക്കം ക്ലിയറൻസ് നൽകിയതോടെയാണ് തീരുമാനം. 8 യുഎസ് സർവീസുകളാണ് 2 ദിവസത്തേക്ക് എയർ ഇന്ത്യ നിർത്തിവച്ചത്. ബോയിങ് 777 അടക്കമുള്ള വിമാനങ്ങളുടെ റേഡിയോ ഓൾട്ടിമീറ്ററിന് (ഉയരം കണ്ടെത്താനുള്ള ഉപകരണം) 5ജി പരിതസ്ഥിതിയിലും പ്രവർത്തിക്കാമെന്ന് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

അതേസമയം, യുഎസിലെ 5ജി സാങ്കേതികവിദ്യ ഉയർത്തുന്ന ആശങ്കയിലാണ് രാജ്യാന്തര വ്യോമയാന മേഖല. വിമാനത്താവളങ്ങൾക്ക് സമീപമുള്ള 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ കൂടിക്കലരുന്നതു ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കാമെന്നാണ് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) മുന്നറിയിപ്പ്. ഇക്കാരണത്താൽ എയർ ഇന്ത്യ അടക്കം മിക്ക രാജ്യാന്തര വിമാനക്കമ്പനികളും യുഎസിലെ പല വിമാനത്താവളങ്ങളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.

English Summary: 5G roll-out in US: Air India cleared to operate Boeing 777 flights to America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA