ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിലെ അതിർത്തി ഗ്രാമം കടന്നെത്തിയ ചൈനീസ് സേനയാണ് മിരം താരോൺ (17) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് അരുണാചലിൽ നിന്നുള്ള എംപി താപിർ ഗുവ അറിയിച്ചു. മറ്റൊരു യുവാവിനെയും തട്ടിക്കൊണ്ടു പോയെങ്കിലും അയാൾ രക്ഷപ്പെട്ടെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നെന്നനും ഗുവ പറഞ്ഞു.

മിരം താരോൺ, ജോണി യാങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിൽ  ജോണി തിരികെ എത്തിയെന്നും ഇയാളാണ് വിവരങ്ങൾ അധികൃതരെ അറിയിച്ചതെന്നും താപിർ ഗുവ വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവത്തെ കുറിച്ച് കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്കിനെ അറിയിച്ചിട്ടുണ്ടെന്നും താരോണെ രക്ഷിക്കാൻ കേന്ദ്രം ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും താപിർ ആവശ്യപ്പെട്ടു. പ്രധാമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഇന്ത്യൻ ആർമി എന്നിവരെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

English Summary : China Army Kidnaps Teen From Inside Indian Territory In Arunachal: MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com