വാക്സിനേഷനോട് വിമുഖത: ബോധവല്‍കരിക്കാന്‍ ഉദ്യോഗസ്ഥരുടെ പെടാപ്പാട്; വിഡിയോ

vaccine
ആരോഗ്യപ്രവർത്തകരെ പേടിച്ച് മരത്തിൽ കയറിയിരിക്കുന്നയാൾ (ഇടത്), തോണിക്കാരനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ (വലത്)
SHARE

പട്ന∙ രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുമ്പോഴും വാക്സിനേഷനോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. ഇവരെ കൂടി വാക്സിനേഷന്‍റെ ഭാഗമാക്കാനുള്ള ശ്രമം രാജ്യമെമ്പാടും നടക്കുകയാണ്. തെറ്റിദ്ധാരണകൊണ്ടും പേടികൊണ്ടുമാണ് ഒരു വിഭാഗം ആളുകൾ വാക്സീന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നത്. ഇത്തരക്കാരെ ബോധവല്‍ക്കരിച്ച് വാക്സീന്‍ സ്വീകരിപ്പിക്കാനാണ് ഉദ്യോഗസഥരുടെ ശ്രമം. ബിഹാറിലെ റിയോട്ടിയില്‍ മരത്തില്‍ക്കയറി ഒളിച്ചയാളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

യുപിയിലെ ബല്ലിയ ജില്ലയില്‍ വാക്സിനേഷന്‍ എടുക്കാന്‍ നിര്‍ബന്ധിച്ചതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തോണിക്കാരന്‍ ആക്രമിച്ചു. താൻ വാക്സീൻ എടുക്കില്ലെന്ന് അയാൾ ആവർത്തിച്ചു പറഞ്ഞു. ഒടുവിൽ ഇയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വാക്സീൻ എടുപ്പിക്കുകയായിരുന്നു.

English Summary: One attacks health worker, another climbs tree in Bihar to avoid Covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA