ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡിനെ പിടിച്ചുകെട്ടാന്‍ സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക്. എല്ലാ ദിവസവുമുള്ള പൂര്‍ണ അടച്ചിടലിനു പകരം അടുത്ത രണ്ട് ഞായറാഴ്ചയായ 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകളൊഴികെ എല്ലാം അടച്ചിടും. അനാവശ്യ യാത്രകള്‍ തടയാന്‍ പൊലീസ് പരിശോധനയുമുണ്ടാകും. 

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ വര്‍ധനയുടെ അടിസ്ഥാനത്തില്‍ ജില്ലകളെ മൂന്ന് വിഭാഗമായി തിരിച്ചു. എ വിഭാഗത്തിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 50 പേരെ ഉള്‍പ്പെടുത്തി പൊതു–സ്വകാര്യ പരിപാടികള്‍ നടത്താം. ബി വിഭാഗത്തിലുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്കാണ്. 

ആരാധനാലയങ്ങളിലെ ചടങ്ങുകളിലും വിശ്വാസികള്‍ക്ക് പ്രവേശനമില്ല. സ്വകാര്യ പരിപാടികളില്‍ 20 പേര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. സി കാറ്റഗറിയില്‍ പൊതു-സ്വകാര്യ പരിപാടികള്‍ക്ക് പുറമെ കോളജുകള്‍, തിയറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. നിലവില്‍ ആ വിഭാഗത്തില്‍ ഒരു ജില്ലയെയും ഉള്‍പ്പെടുത്തിയിട്ടില്ല. 

ജില്ലകളുടെ സാഹചര്യം ഓരോ വെള്ളിയാഴ്ചയും പുനഃപരിശോധിക്കും. സര്‍ക്കാര്‍ ജീവനക്കാരില്‍, രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗങ്ങളുള്ളവര്‍ എന്നിവർക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും തീരുമാനമുണ്ട്. കോവിഡ് പ്രതിരോധത്തിന് സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കാനും സെക്ടറല്‍ മജിസ്ട്രേറ്റര്‍മാരെയും വാര്‍ഡുതല സമിതികളെയും ശക്തിപ്പെടുത്താനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

English Summary: Kerala Police to Keep a Check on Public Movement Amid Covid Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com