ലക്‌നൗ ∙ സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യാസഹോദരൻ ബിജെപിയിൽ അംഗത്വമെടുത്തു. മുൻ എംഎൽഎ പ്രമോദ് ഗുപ്‌തയാണ് പാർട്ടിവിട്ടു പുറത്തുവന്നത്. മുലായത്തിന്റെ മരുമകൾ അപർണ യാദവ് പോയതിനു പിന്നാലെയാണ് കുടുംബത്തിലെ മറ്റൊരംഗത്തിന്റെ പാർട്ടിമാറ്റം. മുലായത്തിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ.
യോഗി ആദിത്യനാഥ് സർക്കാരിലെ മൂന്നു ബിജെപി മന്ത്രിമാർ സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിനിടെ, മുൻ കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്ക മൗര്യയും പാർട്ടിവിട്ടു ബിജെപിയിൽ ചേർന്നു. പ്രിയങ്ക ഗാന്ധി നേതൃത്വം നൽകിയ 'ലഡ്‌കി ഹൂം, ലഡ് സക്തീ ഹൂം' എന്ന പ്രചാരണ പരിപാടിയുടെ മുഖ്യ ആസൂത്രകരിൽ ഒരാളായിരുന്നു പ്രിയങ്ക മൗര്യ. ഫെബ്രുവരി 10 മുതൽ ഏഴു ഘട്ടമായാണ് യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
English Summary: Priyanka Gandhi's Poster Girl, Another Akhilesh Yadav Relative Join BJP