കോഴിക്കോട്∙ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പരസ്യപ്പെടുത്താൻ കഴിയില്ലെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയാണ്. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.06 കോടി രൂപ (1,06,55000) രൂപ ചെലവഴിച്ചെന്നാണ് വിവരാവകാശ രേഖകൾ. 2019 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
HIGHLIGHTS
- ഒരു കോടി ചെലവിട്ടു തയാറാക്കിയ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ
- ഡബ്ല്യുസിസി ഇടപെട്ടിട്ടും നടപടിയെടുക്കാതെ വനിതാ കമ്മിഷൻ