ADVERTISEMENT

കൊച്ചി∙ അങ്കമാലിയിൽ കെ റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതു റീത്തു സ്ഥാപിച്ചു പ്രതിഷേധം. പുളിയനത്തു പാടശേഖരത്തിൽ സ്ഥാപിച്ചിരുന്ന ആറു കല്ലുകളാണ് രാത്രി പിഴുതെടുത്ത് ജംങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വച്ചിരിക്കുന്നത്. എളവൂർ സെന്റ് ആന്റണീസ് പള്ളിക്കു സമീപവും കല്ലിളക്കി റീത്തു വച്ചിട്ടുണ്ട്. ഇന്നലെ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ഈ ഭാഗത്ത് പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥർ സർവേ കല്ലുകൾ സ്ഥാപിച്ചത്.

k-rail-survey-stone-angamaly
അങ്കമാലി പുളിയനത്തു കെ റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെടുത്ത് ജംങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വച്ചിരിക്കുന്നു. (ചിത്രം: ജോസ്‌കുട്ടി പനയ്ക്കല്‍ ∙മനോരമ)

ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി കെ റെയിലിനെതിരെ പ്രതിഷേധ സമരങ്ങൾ പുരോഗമിക്കുകയാണ്. ഇന്നും ജനകീയ സമരസമിതി ഇവിടെ സമരം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കല്ലുകൾ പിഴുതു മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ സർവേ കല്ലുകൾ പിഴുതെടുത്തിരിക്കുന്നത്. ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമല്ല. 

k-rail-survey-stone-angamaly3
കെ റെയിലിനായി സർവേക്കല്ലുകൾ സ്ഥാപിച്ച അങ്കമാലി പുളിയനം പാരണിപ്പാടത്തെ നെല്ലുകൾക്കിടയിൽ നിന്ന് കല്ല് ഇളക്കിയെടുക്കുന്ന കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഇന്നലെ ഉദ്യോഗസ്ഥർ കല്ലു സ്ഥാപിക്കാൻ എത്തുമ്പോൾ പ്രതിഷേധക്കാരുടെ എണ്ണം കുറവായിരുന്നു. വൻ പൊലീസ് സംഘം പ്രതിഷേധക്കാരെ തടഞ്ഞാണ് ഇന്നലെ കല്ലിട്ടത്.

k-rail-survey-stone-angamaly2
കെ റെയിലിനായി സർവേക്കല്ലുകൾ സ്ഥാപിച്ച അങ്കമാലി പുളിയനത്തെ കല്ല് ഇളക്കിയെടുക്കുന്ന കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
k-rail-survey-stone-angamaly4
കെ റെയിലിനായി സർവേക്കല്ലുകൾ സ്ഥാപിച്ച അങ്കമാലി പുളിയനം പാരണിപ്പാടത്തേക്ക് പ്രതിഷേധവുമായി മാർച്ച് നടത്തുന്നവർ. ചിത്രം: മനോരമ

English Summary: Angamali Silver line/K Rail survey stones removed and placed wreath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com