ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,47,254 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ (3.17 ലക്ഷം) 9 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. ഇതോടെ ആകെ കേസുകൾ 20,18,825 ആയി. വിവിധ സംസ്ഥാനങ്ങളിലായി 9,692 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു. 2,51,777 പേർ രോഗമുക്തരായി. 703 പേർ മരിച്ചു. ആകെ കേസുകളുടെ 5.23 ശതമാനമാണു നിലവിലെ രോഗബാധിതർ.

രാജ്യത്തെ രോഗമുക്തിനിരക്ക് 93.50 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 16.41 ശതമാനത്തിൽനിന്ന് 17.94 ശതമാനമായി വർധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.56 ശതമാനം. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ 29 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. കോവിഡ് വാക്സിനേഷൻ 160 കോടി ഡോസ് പിന്നിട്ടു. 94 ശതമാനം പേർ ആദ്യ ഡോസും 72 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary: India reports over 3.47 lakh new Covid cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com