ADVERTISEMENT

തൃശൂർ ∙ കോവിഡ് പടരുന്ന സാഹചര്യത്തിൽ ശാരീരിക അകലം പാലിച്ചാണ് സിപിഎം സമ്മേളനങ്ങളെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. എല്ലാം അടച്ചിടണം ഇല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ല. മാസ്ക് ധരിച്ച്, അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. സിപിഎം സമ്മേളനങ്ങളുടെ നടത്തിപ്പ് ശാസ്ത്രീയ രീതി പിന്തുടർന്നാണെന്നും ബേബി വിശദീകരിച്ചു. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

CPM Thrissur
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ എം.എ.ബേബി സംസാരിക്കുന്നു. ചിത്രം: ജീജോ ജോൺ ∙ മനോരമ

സംസ്ഥാനത്തു കോവിഡ് അതിതീവ്രവ്യാപനമുണ്ടായ സമയത്ത് സിപിഎം ജില്ലാ സമ്മേളനം നടത്തുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ടിപിആര്‍ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനത്തിന് വേണ്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ടിപിആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ വന്നാൽ ജില്ലാ സമ്മേളനം നടത്താനാകില്ല. തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ എന്തുകൊണ്ട് ക്വാറന്റീനിൽ പോകുന്നില്ല? സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി, എംഎൽഎ, നൂറുകണക്കിനു നേതാക്കൾ എല്ലാവരും കോവിഡ് ബാധിച്ചവരാണ്. ഇപ്പോള്‍ സിപിഎമ്മുകാര്‍ക്ക് നിരീക്ഷണമില്ല, അവര്‍ രോഗം പരത്തി നടക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

English Summary: CPM meeting following scientific covid protocols says MA Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com