ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തു കോൺഗ്രസിന്റെ മുഖം താൻ തന്നെയെന്നു വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. യുപിയിൽ യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടനപത്രിക കോൺഗ്രസ്‌ പുറത്തിറക്കിയ ചടങ്ങിലാണ്, സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന സൂചന പ്രിയങ്ക നൽകിയത്.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനുശേഷം സർക്കാർ ഉണ്ടാക്കാൻ ആർക്കെങ്കിലും പിന്തുണ നൽകണമെങ്കിൽ ഉപാധി മുന്നോട്ടു വയ്ക്കുമെന്നും പ്രിയങ്ക പറഞ്ഞു. യുപിയിലെ യുവാക്കൾക്കൊപ്പമാണ് കോൺഗ്രസ് എന്ന് എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരിച്ച 5 വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്കു തൊഴിൽ നഷ്ടമായി. വിദ്വേഷം ഉണ്ടാക്കാനല്ല എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോൺഗ്രസ്‌ ശ്രമമെന്നും രാഹുൽ പറഞ്ഞു. യുപിയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കും

English Summary: Priyanka Gandhi signals she is face of Congress in Uttar Pradesh, but is evasive on contesting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com