ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോളും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സിപിഎം പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ജനങ്ങളോട്  ഉത്തരവാദിത്തമുണ്ടെങ്കില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാന്‍ സിപിഎം തയ്യാറാവണം. വൈറസിന്‍റെ മൊത്ത വിതരണം ഏറ്റെടുത്തിരിക്കുകയാണ് ഭരണകക്ഷി. പ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിര്‍ത്തിവയ്ക്കാതിരുന്നത് വലിയ തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

‘കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസര്‍കോടും സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്തയാണ്. ജനങ്ങളുടെ  ജീവന്‍ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണം. കേന്ദ്രകമ്മിറ്റിയില്‍ രോഗം സ്ഥിരീകരിച്ചിട്ടും ക്വാറന്‍റീനില്‍ പോകാതിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തെളിച്ച പാതയിലൂടെയാണ് ജില്ലാ നേതൃത്വങ്ങള്‍ പോവുന്നത്.’– വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

English Summary: V. Muraleedharan slams CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com