5 ജി വിമാനങ്ങളെ തകരാറിലാക്കുമോ? ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ

SHARE

കഴിഞ്ഞ ദിവസം യുഎസിലേക്കുള്ള ഏതാനും വിമാനസർവീസുകള്‍ എയർ ഇന്ത്യ നിർത്തലാക്കിയിരുന്നു. തൊട്ടുപിന്നാലെ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽനിന്നും ബോയിങ് വിമാനക്കമ്പനിയിൽനിന്നും ലഭിച്ച ഒരു ഉറപ്പിന്റെ ബലത്തിൽ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു. ഇന്ത്യയില്‍നിന്നുള്ളവ മാത്രമല്ല ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള പല വിമാനക്കമ്പനികളും യുഎസിലേക്കുള്ള സർവീസുകൾ നിർത്തിയിരുന്നു. എന്താണ് പെട്ടെന്ന് ഇത്തരമൊരു നീക്കത്തിനു കാരണമായത്? യുഎസില്‍ 5 ജി കൊണ്ടുവരാനുള്ള നടപടികൾ വിമാനസർവീസുകളുടെ താളം തെറ്റിക്കുമോയെന്ന ഭയമായിരുന്നു ഈ നീക്കത്തിന്റെ പിന്നിൽ. സത്യത്തിൽ ഈ സാങ്കേതിക വിദ്യ വിമാനങ്ങളെ തകരാറിലാക്കുമോ? അതു യാത്രക്കാരെ അപകടത്തിൽകൊണ്ടെത്തിക്കുമോ? എന്താണ് 5ജിക്കു പിന്നിലെ യഥാർഥ പ്രശ്നം? എക്സ്പ്ലെയ്നർ വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA