ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ കോടതി മേൽനോട്ടത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി. മാപ്പുസാക്ഷി കാസർകോട് സ്വദേശി വിപിൻ ലാലാണ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. 

ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്‌ കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ബേക്കൽ പൊലീസ് ആദ്യം അന്വേഷിച്ച കേസിൽ പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിനുശേഷം യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്നും, കേസ് റജിസ്റ്റർ ചെയ്ത് ഒന്നേകാൽ വർഷം പിന്നിട്ടിട്ടും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല എന്നും ഹർജിയിൽ ആരോപിക്കുന്നു. 

 

English Summary: Actress abuse case, petition against Dileep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com