ADVERTISEMENT

കൊച്ചി∙ ദിലീപിന് എതിരായ തെളിവുകള്‍ കോടതി ഗൗരവമായി എടുത്തിട്ടുണ്ടാകുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മനോരമ ന്യൂസിനോട്. ശബ്ദം തന്‍റേതല്ലെന്ന് ദിലീപ് പറഞ്ഞില്ല, അത് അതിന്‍റെ വിശ്വാസ്യത കാണിക്കുന്നു. അത് സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ശബ്ദ സാംപിള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍  പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദിലീപടക്കം അഞ്ചുപ്രതികളെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചു. നാളെമുതല്‍ മൂന്നു ദിവസം ചോദ്യംചെയ്യാനാണ് പൊലീസിന് കോടതി അനുമതി നല്‍കിയത്. വ്യാഴാഴ്ചവരെ അറസ്റ്റും കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്.

English Summary : Director Balachandra Kumar reaction on Dileep's answer in court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com