രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുതയില്ല എന്ന് ഹൈക്കോടതി പലവട്ടം തീർപ്പു കല്പിച്ചു കഴിഞ്ഞു. നിയമവിരുദ്ധമായ പട്ടയത്തിന്റെ പിൻബലത്തിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചവരെ സംരക്ഷിക്കാൻ വേണ്ടിയാണ് നിലവിലുള്ള നിയമവിരുദ്ധ പട്ടയങ്ങൾ റദ്ദു ചെയ്തശേഷം 'നിയമപരമായ' പട്ടയങ്ങൾ നൽകാനുള്ള ഈ ശ്രമം എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നു...K Suresh Kumar

രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുതയില്ല എന്ന് ഹൈക്കോടതി പലവട്ടം തീർപ്പു കല്പിച്ചു കഴിഞ്ഞു. നിയമവിരുദ്ധമായ പട്ടയത്തിന്റെ പിൻബലത്തിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചവരെ സംരക്ഷിക്കാൻ വേണ്ടിയാണ് നിലവിലുള്ള നിയമവിരുദ്ധ പട്ടയങ്ങൾ റദ്ദു ചെയ്തശേഷം 'നിയമപരമായ' പട്ടയങ്ങൾ നൽകാനുള്ള ഈ ശ്രമം എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നു...K Suresh Kumar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുതയില്ല എന്ന് ഹൈക്കോടതി പലവട്ടം തീർപ്പു കല്പിച്ചു കഴിഞ്ഞു. നിയമവിരുദ്ധമായ പട്ടയത്തിന്റെ പിൻബലത്തിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചവരെ സംരക്ഷിക്കാൻ വേണ്ടിയാണ് നിലവിലുള്ള നിയമവിരുദ്ധ പട്ടയങ്ങൾ റദ്ദു ചെയ്തശേഷം 'നിയമപരമായ' പട്ടയങ്ങൾ നൽകാനുള്ള ഈ ശ്രമം എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നു...K Suresh Kumar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙പൂച്ചയ്ക്കാരു മണികെട്ടും? കയ്യേറ്റം ഒഴിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അയച്ച മൂന്നു പൂച്ചകൾ മൂന്നാറിൽ പണി തുടങ്ങിയപ്പോഴാണ് ഈ ചോദ്യം ഉയർന്നത്. മൂന്നാറിൽ ചെന്നതോടെ പൂച്ചകൾ പുലികളായി. സർക്കാർ പുലിവാലും പിടിച്ചു. സിപിഐയുടെ ഓഫിസിൽ പൂച്ച മാന്തി. അതോടെ പൂച്ചയ്ക്കു കെട്ടാൻ മണിയുമായി പലരും ഇറങ്ങി. വി.എസിന്റെ സെക്രട്ടറി കെ. സുരേഷ് കുമാറാണ് പൂച്ചകളിൽ പ്രധാനി. കൂട്ടിന് മുൻ ഡിജിപി ഋഷിരാജ് സിങ്ങും അന്നത്തെ ഇടുക്കി കലക്ടർ രാജു നാരായണ സ്വാമിയും. 

സിപിഐ, സിപിഎം ഓഫിസുകളുടെ അടിയിലുള്ള രവീന്ദ്രൻ പട്ടയവും പൂച്ച മാന്തുമെന്ന സ്ഥിതി വന്നു. അതോടെ അഴിച്ചു വിട്ടവർ തന്നെ പൂച്ചകളെ പിടിച്ചു കെട്ടാനുള്ള തന്ത്രങ്ങൾ ആലോചിച്ചു തുടങ്ങി. ഗൂഡാലോചനകൾ മണത്തറിഞ്ഞപ്പോൾ തന്നെ പ്രധാന പുലി സ്വയം മലയിറങ്ങി. കെ. സുരേഷ് കുമാർ പിന്നീട് ഐഎഎസിൽ നിന്നു സ്വയം വിരമിച്ചു. നിലവിൽ തിരുവനന്തപുരം നെട്ടയത്ത് ഒരു ഇന്റർനാഷനൽ സ്കൂൾ നടത്തുകയാണ് അദ്ദേഹം. മൂന്നാർ കാലത്തെക്കുറിച്ചും  പട്ടയ വിവാദത്തെക്കുറിച്ചും സുരേഷ്കുമാർ.

രവീന്ദ്രൻ പട്ടയങ്ങൾക്ക് സർക്കാർ നിയമ സാധുത നൽകാൻ പോകുകയാണ്. ഇതു നിയമപരമായി നിലനിൽക്കുമോ?

രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമ സാധുതയില്ല എന്ന് ഹൈക്കോടതി പലവട്ടം തീർപ്പു കല്പിച്ചു കഴിഞ്ഞു. നിയമവിരുദ്ധമായ പട്ടയത്തിന്റെ  പിൻബലത്തിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചവരെ സംരക്ഷിക്കാൻ വേണ്ടിയാണ് നിലവിലുള്ള നിയമവിരുദ്ധ പട്ടയങ്ങൾ റദ്ദു ചെയ്തശേഷം 'നിയമപരമായ' പട്ടയങ്ങൾ നൽകാനുള്ള ഈ ശ്രമം എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നു.

രവീന്ദ്രൻ പട്ടയമാണ് ദൗത്യ സംഘത്തിന്റെ മൂന്നാറിലെ പ്രവർത്തനം അവസാനിപ്പിക്കാൻ വഴിയൊരുക്കിയതെന്ന് പറയപ്പെടുന്നു. ഇതു ശരിയാണോ? രവീന്ദ്രൻ പട്ടയത്തിന് സാധുതയുണ്ടോ? സാധുത മാത്രമാണോ പ്രശ്നം? എന്താണ് രാഷ്ട്രീയ നേതൃത്വത്തിന് രവീന്ദ്രൻ പട്ടയങ്ങളോട് പ്രത്യേക താൽപര്യത്തിനു കാരണം?

എന്നു പറയാൻ കഴിയില്ല. ഭൂമി പതിവ് നിയമ പ്രകാരം പട്ടയം നൽകേണ്ടത് തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. എം.ഐ. രവീന്ദ്രൻ ഡെപ്യൂട്ടി തഹസിൽദാരാണ്. അതിനാൽ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾക്ക് നിയമ സാധുതയില്ല. ഭൂമി പതിച്ചുനൽകാൻ അപേക്ഷകൾ നൽകിയവരുടെ യോഗ്യത പരിശോധിക്കേണ്ട ജനകീയ സമിതിയാകട്ടെ മുഖ്യമന്ത്രിയായിരുന്ന സമയത്തു തന്നെ കിടപ്പാടം ഇല്ലാത്ത ആളാണ് പി.കെ. വാസുദേവൻ നായർ എന്ന് കണ്ടെത്തി. 

പി.കെ. വാസുദേവൻ നായർ.

അദ്ദേഹത്തിന് പട്ടയം നൽകാൻ തീരുമാനിച്ചു. ഇതുപോലെ യോഗ്യതയുണ്ടെന്നു കണ്ട മറ്റൊരു അപേക്ഷകനായിരുന്നു എം.എം. മണി. അർഹതയില്ലാത്തവരായിരുന്നു രവീന്ദ്രൻ പട്ടയം ലഭിച്ചവരിൽ പലരും. പട്ടയം ലഭിച്ചവരാകട്ടെ കുടിൽ കെട്ടിതാമസിക്കുന്നതിനു പകരം ബഹുനില റിസോർട്ടുകളാണ് പണിഞ്ഞത്. ഇതും ഗുരുതരമായ നിയമ ലംഘനമാണെന്നായിരുന്നു ദൗത്യ സംഘത്തിന്റെ നിലപാട്.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നീക്കങ്ങൾ ദൗത്യസംഘം തുടക്കത്തിലേ എടുത്തു. ഇതിന്റെ കാരണം എന്താണ്?

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്ത് തന്നെ രവീന്ദ്രൻ പട്ടയം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ആ റിപ്പോർട്ട് ദൗത്യസംഘത്തിന് ലഭിച്ചു. പട്ടയങ്ങൾക്ക് സാധുത ഇല്ലെന്ന് അവരും കണ്ടെത്തി. സ്വാഭാവികമായും ദൗത്യസംഘത്തിന്റെ മുന്നിൽ രവീന്ദ്രൻ പട്ടയങ്ങളുടെ നിയമ പ്രശ്നം എത്തി. നടപടി എടുത്തു. മാത്രമല്ല മൂന്നാർ ടൗണിലെ പ്രധാന ബഹുനില കെട്ടിടങ്ങൾക്ക് രവീന്ദ്രൻ പട്ടയമാണ് ലഭിച്ചിട്ടുള്ളത്.

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്റെ കാഴ്‌ച. ഫയൽ ചിത്രം: മനോരമ

രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിന് മുൻപ് തന്നെ സിപിഐ ഓഫിസ് ഉൾപ്പെട്ട കെട്ടിടത്തിലെ കയ്യേറ്റം ഒഴിപ്പിച്ചു. ഇതോടെ ആദ്യ എതിർപ്പ് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ ഉയർത്തി. സിപിഐ ഓഫിസിന്റെ കയ്യേറ്റം ഒഴിപ്പിച്ച നടപടി തെറ്റായി എന്നു തോന്നുണ്ടോ?

സിപിഐ ഓഫിസിന്റെ റോഡിലേക്കു നീണ്ടു നിൽക്കുന്ന കെട്ടിട ഭാഗം ഒഴിപ്പിച്ചത് ദേശീയ പാത നിയമ പ്രകാരമാണ്. അത് ചെയ്തത് ദേശീയ പാത വിഭാഗമാണ്. അവർ വളരെ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. ദൗത്യ സംഘം പറഞ്ഞിട്ടു ചെയ്തതുമല്ല. മൂന്നാറിൽ നടന്ന കയ്യേറ്റം ഒഴിപ്പിക്കലിനു നേതൃത്വം നൽകാനാണ് ദൗത്യ സംഘത്തെ നിയോഗിച്ചത്. ദേവികുളത്ത് 5 ടൂറിസ്റ്റ് ഹോമുകളുടെ റോഡിലേക്കു നീണ്ടു നിന്ന ഭാഗം ഒഴിപ്പിക്കാൻ ദേശീയ പാത ഉദ്യോഗസ്ഥർ കത്തു നൽകി. അവ കെട്ടിടം ഉടമകൾ സ്വയം പൊളിച്ചു നീക്കി. അതിനു ശേഷം ദേശീയ പാത വിഭാഗം തന്നെയാണ് സിപിഐ ഓഫിസിന്റെ റോഡിലേക്കുള്ള ഭാഗം പൊളിച്ചു നീക്കിയത്.

ഏതു സാഹചര്യത്തിലാണ് ദൗത്യ സംഘം സ്പെഷൽ ഓഫിസറായി ചുമതല എടുക്കുന്നത്. അതിൽ ഇപ്പോൾ ദുഖമുണ്ടോ?

മൂന്നാറിലെ കയ്യേറ്റം പുറത്തു കൊണ്ടു വന്നത് മാധ്യമങ്ങളാണ്. അതേ തുടർന്ന് സർക്കാരാണ് ദൗത്യ സംഘം രൂപീകരിച്ചത്. വിവിധ വകുപ്പുകളുടെ കയ്യേറ്റ ഒഴിപ്പിക്കൽ ശ്രമങ്ങൾ ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യാനുമാണ് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തിയത്. മറ്റ് വകുപ്പുമന്ത്രിമാർ ആരും തന്നെ അവരുടെ ഉദ്യോഗസ്ഥരെ ഈ ദൗത്യത്തിനു വിട്ടുനൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ എന്നെ ഇക്കാര്യത്തിനായി നിയോഗിച്ചത്.

കെ.സുരേഷ് കുമാർ, ഋഷിരാജ് സിങ്. ഫയൽ ചിത്രം: മനോരമ

മൂന്നാറിൽ ജോലി ചെയ്യുമ്പോൾ രാഷ്ട്രീയ തലത്തിൽ സമ്മർദ്ദം? 

ഇല്ല. മുഖ്യമന്ത്രിയുടെ കീഴിലാണ് ഞാൻ പ്രവർത്തിച്ചത്. സമ്മർദ്ദം ഉണ്ടായത് വി.എസിന് ആയിരിക്കാം.

വി.എസ്.അച്യുതാനന്ദൻ.

ദൗത്യ സംഘം ചുമതല എടുത്തത് അബദ്ധമായി എന്നു തോന്നുന്നുണ്ടോ?

ഇല്ല. 28 ദിവസങ്ങൾ കൊണ്ട് കയ്യേറ്റ ഭൂമിയിൽ നിർമിച്ച 92 ബഹുനില കെട്ടിടങ്ങൾ നീക്കം ചെയ്യാനും 17,000 ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിക്കാനും സാധിച്ചു. അതു പോരേ?

മൂന്നാർ കാലത്തെ പ്രവർത്തനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തകം എഴുതുന്നുണ്ടെന്നു കേട്ടു. ശരിയാണോ?

ആലോചനയുണ്ട്.

English Summary: Exclusive Interview with K Suresh Kumar on Munnar Operation and Raveendran Title Deeds