കോട്ടയം ∙പൂച്ചയ്ക്കാരു മണികെട്ടും? കയ്യേറ്റം ഒഴിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അയച്ച മൂന്നു പൂച്ചകൾ മൂന്നാറിൽ പണി തുടങ്ങിയപ്പോഴാണ് ഈ ചോദ്യം ഉയർന്നത്. മൂന്നാറിൽ ചെന്നതോടെ പൂച്ചകൾ പുലികളായി. സർക്കാർ പുലിവാലും പിടിച്ചു. സിപിഐയുടെ ഓഫിസിൽ പൂച്ച മാന്തി. അതോടെ പൂച്ചയ്ക്കു കെട്ടാൻ മണിയുമായി പലരും ഇറങ്ങി. വി.എസിന്റെ സെക്രട്ടറി കെ. സുരേഷ് കുമാറാണ് പൂച്ചകളിൽ പ്രധാനി. കൂട്ടിന് മുൻ ഡിജിപി ഋഷിരാജ് സിങ്ങും അന്നത്തെ ഇടുക്കി കലക്ടർ രാജു നാരായണ സ്വാമിയും.
HIGHLIGHTS
- വിഎസിന്റെ മുൻ സെക്രട്ടറി കെ.സുരേഷ് കുമാർ സംസാരിക്കുന്നു