കാനഡയിൽ നിന്ന് യുഎസിലേക്ക് മനുഷ്യക്കടത്ത്: പിടിയിലായവരിൽ ഇന്ത്യക്കാരും?

US-Canada Border Photo: @ajplus / Twitter
യുഎസ് – കാനഡ അതിർത്തി. ചിത്രത്തിനു കടപ്പാട്: @ajplus / Twitter
SHARE

മിനിസോട്ട∙ യുഎസ്– കാനഡ അതിർത്തിയിൽ പിടിയിലായ 7 അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുള്ളതായി സംശയം. മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത സംഘത്തിനു മനുഷ്യക്കടത്തു ശൃംഘലയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. 

കാനഡയിൽനിന്നു യുഎസിലേക്കു പ്രവേശിക്കാൻ ഇവരെ സഹായിച്ചെന്നു സംശയിക്കുന്ന ഒരു യുഎസ് പൗരനും യുഎസ് അധികൃതരുടെ പിടിയിലായി.  ജനുവരി 19നു പിടിയിലായവർ നൽകിയ വിവരം അനുസരിച്ച് മാനിറ്റോബ പ്രവിശ്യയിൽ കാനഡ അധികൃതർ നടത്തിയ പരിശോധനയിൽ 4 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.  പ്രതികൂല കാലാവസ്ഥ മൂലമാണ് ഇവർ മരിച്ചതെന്ന് അധികൃതർ പറഞ്ഞു.

കസ്റ്റഡിയിലുള്ള 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഎസിൽ കസ്റ്റഡിയിലുള്ള അനധികൃത കുടിയേറ്റക്കാരും കാനഡയിൽ മരിച്ച നിലയിൽ കാണപ്പെട്ടവരും ഇന്ത്യക്കാരാണെന്നാണ് അധികൃതർ പറയുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പരിശോധിച്ചു വരുന്നതേയുള്ളു. ഷിക്കോഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു സംഘത്തെ അയച്ചിട്ടുണ്ട്.  

English Summary: Indians Trafficked From Canada To US? 7 Detained, Bodies Found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA