യുഎസുമായി പോര്: റഷ്യ, ചൈന സേനകൾക്കൊപ്പം ഇറാന്റെ നാവികാഭ്യാസം

Iran, Russia, China, Joint Navy Drill
ഫയൽ ചിത്രം
SHARE

ടെ‍ഹ്റാൻ ∙ സമുദ്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവികാഭ്യാസം തുടങ്ങി. ഇറാന്റെ 11 കപ്പലുകൾക്കൊപ്പം റഷ്യയുടെയും ചൈനയുടെയും രണ്ടുവീതം കപ്പലുകളുമാണു സൈനിക പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും അഭ്യാസത്തിന്റെ ഭാഗമാണെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്ത് 17,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണു നാവികാഭ്യാസം. രാത്രിയുദ്ധം, രക്ഷാപ്രവർത്തനം, വെടിവയ്പ് തുടങ്ങിയവയിലാണു മൂന്നു രാജ്യത്തെയും സൈനികർ പരിശീലിക്കുന്നത്. 2019നു ശേഷം ഈ മൂന്നു രാജ്യങ്ങളുടെയും മൂന്നാമത്തെ പരിശീലനമാണിത്. യുഎസുമായി സംഘർഷം നിലനിൽക്കെ, ചൈനയുടെയും റഷ്യയുടെയും കൈപിടിച്ച് സൈനികശക്തി സമാഹരിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നു നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

യുഎസിലെ റിസോർട്ടിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഡ്രോൺ അയച്ചു വധിക്കുന്നതായുള്ള അനിമേറ്റ‍ഡ് വിഡിയോ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് അടുത്തിടെയാണ്. ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ പ്രിയങ്കരനായ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പുമായാണ് വിഡിയോ അവസാനിക്കുന്നത്.

English Summary: Iran, Russia and China hold joint navy drill in Indian Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA