‘ലത ഐസിയുവിൽ തുടരുന്നു; തെറ്റായ വാർത്തകൾ കൊടുക്കരുത്, പ്രാർഥിക്കണം’

Singer Lata Mangeshkar
ലതാ മങ്കേഷ്കർ (ഫയൽ ചിത്രം)
SHARE

മുംബൈ ∙ കോവിഡ് ബാധിച്ച് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലുള്ള സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ ഐസിയുവിൽ തുടരുകയാണെന്ന് അവരുടെ വക്താവ് അറിയിച്ചു. ഗായികയെക്കുറിച്ചു തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നു ലതയുടെ വക്താവ് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

‘പ്രതിത് സംദാനിയുടെയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ ചികിത്സയിൽ ഐസിയുവിലാണ് ലതാ ദീദി. അവരെപ്പറ്റി തെറ്റായ വാർത്ത നൽകരുതെന്ന് അഭ്യർഥിക്കുന്നു. കുടുംബത്തിനും ഡോക്ടർമാർക്കും അവരുടേതായ സമയവും ഇടവും ആവശ്യമുണ്ട്’– പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച ലതയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്ത വന്നപ്പോഴും സമാന പ്രതികരണവുമായി വക്താവ് രംഗത്തെത്തിയിരുന്നു. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലതയ്ക്കു വേണ്ടി പ്രാർഥിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary: "Lata Mangeshkar In ICU, Don't Give Wind To False News," Says The Singer's Spokesperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA