ADVERTISEMENT

മുംബൈ  ∙ മുംബൈയിലെ ഫ്ലാറ്റിൽ രാവിലെയുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. സെൻട്രൽ മുംബൈയിലാണ് സംഭവം. 20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സമീപ പ്രദേശത്തെ മൂന്നു ആശുപത്രികളിലായി പരുക്കേറ്റവരെ എത്തിച്ചെങ്കിലും ഏഴു പേർ മരണമടഞ്ഞു. 

ഗാന്ധി ആശുപത്രിക്ക് എതിർവശമുള്ള കമലാ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയർ കിഷോരി പെഡ്നേക്കർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മേയർ കൂട്ടിച്ചേർത്തു. 

പരുക്കേറ്റ 15 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. അഗ്‌നിശമന സേനാ പ്രവർത്തകർ രക്ഷാ ദൗത്യം നടത്തുന്നതായി പൊലീസ് അറിയിച്ചു. ലെവൽ 3 കാറ്റഗറിയിൽ പെടുന്ന തീപിടിത്തമാണ് ഫ്ലാറ്റിൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. 

English Summary: Major Fire On 18th Floor Of Mumbai High-Rise, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com