ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിലവിൽ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുഴുവൻ ഹൈസ്കൂൾ- ഹയർ സെക്കൻഡറി അധ്യാപകർക്കും പരിശീലനവും ലോഗിൻ ഐഡിയും നൽകിയിട്ടുണ്ട്. എട്ടു മുതൽ പത്തു വരെയും പ്ലസ്ടുവിലെയും കുട്ടികൾക്ക് ലോഗിൻ ഐഡി നൽകി ക്ലാസുകൾ നടന്നുവരുന്നു. പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ഈ ആഴ്ച പൂർണമായതിന്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ കുട്ടികൾക്കും ലോഗിൻ ഐഡികൾ ഈ മാസത്തോടെ നൽകും.

വിദ്യാകിരണം പദ്ധതിയുടെ ആദ്യഘട്ടമായി മുഴുവൻ എസ്ടി കുട്ടികൾക്കും 10, 12 ക്ലാസുകളിലെ എസ്‌സി കുട്ടികൾക്കുമായി 45,313 ലാപ്ടോപ്പുകൾ നൽകി. ഇവയും സ്കൂളുകളിൽ നേരത്തെ ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകളും ആവശ്യമുള്ള കുട്ടികൾക്ക് പൊതുവായി ഉപയോഗിക്കാനും അവസരം നൽകി.

നവംബർ ഒന്നു മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പറഞ്ഞിരുന്നു. ഇതനുസരിച്ച് കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ മുൻകൂട്ടി അറിയിക്കുന്ന സമയക്രമത്തിൽ നൽകി വരികയാണ്. ജനുവരി 21 മുതൽ ഈ ക്ലാസ്സുകളുടെ പുന:ക്രമീകരിച്ച സമയക്രമവും കൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈൻ ക്ലാസുകളുടെ സമയക്രമത്തിൽ ആശയക്കുഴപ്പങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

English Summary : Online classes are running efficiently in the state : Minister V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com