ADVERTISEMENT

കൽപ്പറ്റ ∙ വയനാട് അമ്പലവയലില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ് (32) മരിച്ചത്. സാരമായി പരുക്കേറ്റ മകള്‍ അളകനന്ദ (11) ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനു പിന്നാലെ ഭര്‍ത്താവ് സനലിനെ കഴിഞ്ഞദിവസം തലശ്ശേരി റെയില്‍വെ ട്രാക്കിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. 

അമ്പലവയല്‍ എസ്ഐയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്. ലിജിതയ്ക്കും മകൾക്കും ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ സനലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഏറെനാളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

English Summary: Wayanad Acid Attack victim Lijitha dead in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com