ADVERTISEMENT

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് നടൻ ദിലീപ്. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ സംസ്ഥാന സർക്കാർ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സുപ്രീം കോടതി അനുവദിച്ച വിചരണക്കാലാവധി അടുത്തമാസം അവസാനിക്കും. വിചാരണക്കാലാവധി രണ്ടു മൂന്നു തവണ നീട്ടി നിൽകിയിരുന്നു. ഇനിയും നീട്ടി നൽകാൻ‌ കഴിയില്ലെന്ന് അറിയിച്ചാണ് സുപ്രീം കോടതി അടുത്തമാസം വരെ സമയം നൽകിയത്. 

എന്നാൽ കേസിൽ ഉണ്ടായിരിക്കുന്ന പുതിയ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന സർക്കാർ അപേക്ഷ സമർപ്പിച്ചത്. നാളെ സുപ്രീം കോടതി ഇത് പരിഗണിക്കാനിരിക്കെയാണ് അതിനെതിരെ ദിലീപിന്റെ എതിർ സത്യവാങ്മൂലം.

English Summary : Actress Attack Case: Dileep in Supreme Court against increasing trial period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com