‘ഒമിക്രോൺ സമൂഹവ്യാപനം’; മെട്രോ നഗരങ്ങളിൽ അതിതീവ്രം: റിപ്പോർട്ട്

INDIA-HEALTH-VIRUS
ഫയൽചിത്രം
SHARE

ന്യൂഡൽഹി∙ രാജ്യത്ത് ചിലയിടങ്ങളിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് പഠന റിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗവ്യാപനതോത് അതിതീവ്രമായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ജീനോ സീക്വൻസിങ് കൺസോർഷ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഒരിക്കൽ ഒമിക്രോൺ ബാധിച്ചയാളുകൾക്ക് വീണ്ടും അണുബാധ ഏൽക്കാനുള്ള സാധ്യത (റീ ഇൻഫെക്‌ഷൻ) തള്ളിക്കളയാനാവില്ലെന്ന് രാജ്യത്തെ പ്രധാന ആരോഗ്യവിദഗ്ധർ പറയുന്നു. 'റീ ഇൻഫെക്‌ഷൻ സാധ്യത ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. സമീപകാലത്ത് ഒമിക്രോണിൽ നിന്നു മുക്തരായവർക്ക് വീണ്ടും പിടിപെടാൻ സാധ്യത കാണുന്നു. മാസ്‌ക് ധരിക്കാതെ പൊതുയിടങ്ങളിൽ സഞ്ചരിക്കുന്നത് വൈറസിനെ വിളിച്ചുവരുത്തും'- മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.ശശാങ്ക് ജോഷി ദേശീയ മാധ്യമത്തോട് പറഞ്ഞു.

'ഇന്ത്യയിൽ ഒമിക്രോൺ റീ ഇൻഫെക്‌ഷൻ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അവ സംഭവിക്കുകയില്ലെന്ന് ഉറപ്പു പറയാനും കഴിയില്ല. ഒമിക്രോണോ മറ്റേതെങ്കിലും വകഭേദമോ രാജ്യത്തു പ്രശ്‌നം സൃഷ്‌ടിച്ചേക്കാം. അതുകൊണ്ട്‌ സാമൂഹിക അകലവും മാസ്‌കും  ഉറപ്പുവരുത്തണം'- മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. രാഹുൽ പണ്ഡിറ്റ് പറഞ്ഞു.  

'രാജ്യത്ത് ആകെയുള്ള കേസുകളിൽ നാമമാത്രമായ കേസുകൾക്കാണ് റീ ഇൻഫെക്‌ഷൻ സാധ്യത കാണുന്നത്. എന്നാൽ കൃത്യമായ ഡേറ്റ എത്താതെ ഈയവസ്ഥയിൽ ഒന്നും പ്രവചിക്കാനാവില്ല. പല കോവിഡ് ബാധിതരിലും ആർടിപിസിആർ ദീർഘകാലം പോസിറ്റിവ് ആകാനും ഇടയുണ്ട്. അവ റീ ഇൻഫെക്‌ഷൻ ആണോയെന്ന് പെട്ടെന്നു സ്ഥിരീകരിക്കാനുമാവില്ല'-  ഐസിഎംആർ ദേശീയ കർമസമിതി അംഗം ഡോ.സഞ്ജയ് പൂജാരി പറഞ്ഞു.

English Summary: Omicron in community transmission stage in India; dominant in multiple metros

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA