തിരുവനന്തപുരം∙ കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേര് രോഗമുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
എറണാകുളം 11,091
തിരുവനന്തപുരം 8980
കോഴിക്കോട് 5581
തൃശൂര്‍ 2779
കൊല്ലം 2667
മലപ്പുറം 2371
കോട്ടയം 2216
പാലക്കാട് 2137
പത്തനംതിട്ട 1723
ആലപ്പുഴ 1564
ഇടുക്കി 1433
കണ്ണൂര്‍ 1336
വയനാട് 941
കാസർകോട് 630
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 9017
കൊല്ലം 577
പത്തനംതിട്ട 1146
ആലപ്പുഴ 567
കോട്ടയം 1225
ഇടുക്കി 415
എറണാകുളം 2901
തൃശൂര്‍ 5086
പാലക്കാട് 835
മലപ്പുറം 698
കോഴിക്കോട് 3229
വയനാട് 260
കണ്ണൂര്‍ 1494
കാസര്‍ഗോഡ് 511
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 8883 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1098 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 2,64,638 കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
2,64,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,25,932 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
English Summary: Covid daily cases Kerala