ADVERTISEMENT

ന്യൂഡൽഹി∙ 125–ാം ജന്മദിന വാർഷികത്തിൽ, നേതാജി സുഭാഷ് ചന്ദ്ര ബോസിനെ സ്മരിച്ച് പ്രസിഡന്റ് റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി സഭിയിലെ മുതിർന്ന അംഗങ്ങൾ എന്നിവർ.

‘125–ാം ജന്മദിന വാർഷികത്തിൽ, നേതാജി സുഭാഷ് ചന്ദ്ര ബോസിനോടുള്ള കടപ്പാട് രാജ്യം പങ്കുവയ്ക്കുന്നു. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന് അദ്ദേഹം സ്വീകരിച്ച തീവ്ര നിലപാടുകളാണ് അദ്ദേഹത്തെ ദേശീയ നായകനാക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളും ത്യാഗങ്ങളും എല്ലാ ഇന്ത്യക്കാരെയും ആവേശ ഭരിതരാക്കും’– പ്രസിഡന്റിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു.

‘രാജ്യത്തിനായി ചെയ്ത സേവനങ്ങളിൽ, എല്ലാ ഇന്ത്യക്കാരും സുഭാഷ് ചന്ദ്ര ബോസിനോടു കടപ്പെട്ടിരിക്കുന്നു. ജന്മദിന വേളയിൽ അദ്ദേഹത്തിന് എന്റെ പ്രണാമം’– പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

കേന്ദ്ര മന്ത്രി അമിത് ഷായും സുഭാഷ് ചന്ദ്ര ബോസിനെ സ്മരിച്ചു. അതേസമയം, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 

സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി, റിപ്പബ്ലിക് ദിനോഘോഷങ്ങൾ, അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതൽ ആരംഭിക്കാൻ കേന്ദ്ര സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. 

 

English Summary: 'His sacrifice will forever inspire every Indian': Tributes pour in on Netaji's 125th birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com