ഒമിക്രോൺ: ‘മറ്റുള്ളവരിൽനിന്നു ഞാനും വ്യത്യസ്തയല്ല’; വിവാഹം റദ്ദാക്കി ന്യൂസീലൻഡ് പ്രധാനമന്ത്രി!

NZEALAND-POLITICS-VOTE
ജസിൻഡ ആർഡേനും ക്ലാർക്ക് ഗെയ്‌ഫോർഡും (Photo: MICHAEL BRADLEY / AFP)
SHARE

വെല്ലിങ്ടൻ∙ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയതിനു പിന്നാലെ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ, പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡുമായി നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കി. വിവാഹം റദ്ദാക്കുകയാണെന്നും മഹാമാരിക്കിടെ ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസീലൻഡുകാരുണ്ടെന്നും താൻ അവരിൽനിന്ന് വ്യത്യസ്തമല്ലെന്നും അവർ പറഞ്ഞു. രാജ്യത്ത് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷമാണ് വിവാഹം റദ്ദാക്കുന്ന കാര്യം അറിയിച്ചത്. 

ന്യൂസീലൻഡിൽ ബന്ധുവിന്റെ വിവാഹത്തിനു പോയ ഒരു കുടുംബത്തിലെ 9 പേർക്കും അവർ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരനും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ബാറുകളും റെസ്റ്ററന്റുകളിലും, വിവാഹം പോലുള്ള പരിപാടികൾക്കും 100 പേരെയേ അനുവദിക്കൂ. പൊതുഗതാഗത മാർഗം ഉപയോഗിക്കുന്നവർക്കും കടകളിൽ പോകുന്നവർക്കും മാസ്ക് നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങൾ അടുത്ത മാസം അവസാനം വരെ തുടരും.

English Summary: New Zealand PM Jacinda Ardern cancels her wedding amid new Omicron restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA