ജെഎൻയു ക്യാംപസിൽ പിഎച്ച്ഡി വിദ്യാർഥിനിയെ പീ‍ഡിപ്പിച്ചു; ഒരാൾ പിടിയിൽ

Rape
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യിൽ പിഎച്ച്ഡി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മൊബൈൽ റിപ്പയറിങ് കടയിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള ബംഗാൾ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. 

ജനുവരി 17ന് രാത്രി 11.45നാണ് സംഭവം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്. വിദ്യാർഥിനി ക്യാംപസിൽ നടക്കുന്നതിനിടെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാൾ കയറി പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി ബഹളം വച്ചെങ്കിലും പെൺകുട്ടിയുടെ മൊബൈലുമായി ഇയാൾ ഓടി രക്ഷപ്പെട്ടു. മൊബൈൽ ഫോൺ പൊലീസ് തിരിച്ചെടുത്തു. 

സംഭവം നടന്ന ദിവസം കടയുടമയോടൊപ്പം മദ്യപിച്ച ഇയാൾ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷമാണ് ക്യാംപസിലെത്തിയത്. കുട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തു നൽകാൻ 2011 മുതൽ ഇയാൾ ക്യാംപസിലെത്താറുണ്ടെന്നാണ് വിവരം.

English Sumamry : OOne held for molesting PhD student on JNU campus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA