യൂറോപ്പില്‍ കോവിഡ് അന്തിമഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ; ആഗോളപ്രതിരോധ ശേഷി നേടും

FILES-SWITZERLAND-HEALTH-WHO-ABUSE
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) (Photo: FABRICE COFFRINI / AFP)
SHARE

ജനീവ (സ്വിറ്റ്സര്‍ലൻഡ്) ∙ ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക്   എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. 

യൂറോപ്പിൽ മഹാമാരി കലാശപ്പോരിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകിൽ വാക്സീൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്‍റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കോവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

‘മഹാമാരിയെക്കുറിച്ചും ഭാവിയിലെ ആശങ്കയെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നുകൊണ്ടേയിരിക്കുന്നു. ഈ വൈറസ് നമ്മെ ഒരിക്കൽ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു കരുതിയിരിക്കണം’– ഹാൻസ് ക്ലൂഗ് പറഞ്ഞു. 

ലോകോരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിൽ 53 രാജ്യങ്ങളാണുള്ളത്. മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 15 ശതമാനം ഒമിക്രോൺ വകഭേദം മൂലമാണെന്നാണു ലോകോരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 

English Summary: End of Covid-19 pandemic in Europe ‘plausible’ after Omicron: WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA