ADVERTISEMENT

അബുദാബി∙ അബുദാബിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. ഹൂതി വിമതര്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകൾ തകര്‍ത്തതായി യുഎഇ വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ വിവിധ ഇടങ്ങളിലായി പതിച്ചു. 

ആളപായമുണ്ടായിട്ടില്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുഎഇ തലസ്ഥാന നഗരത്തിൽ കഴിഞ്ഞ ആഴ്ചയും ഹൂതി വിമതരുടെ ആക്രമണം ഉണ്ടായിരുന്നു. ഏതു ഭീഷണി നേരിടാനും രാജ്യം സന്നദ്ധമാണെന്നു യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

English Summary: Ministry of Defence announces interception of 2 ballistic missiles fired by terrorist Houthi militia targeting UAE

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com