കോട്ടയത്തു വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധം; സമരസമിതി പിൻവാങ്ങിയ ശേഷം കല്ലിട്ടു

k-rail-protest-kottayam-2
കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നു പ്രതിഷേധിക്കുന്ന സമരക്കാർ.
SHARE

കോട്ടയം∙കടുത്തുരുത്തി ഞീഴൂരിൽ തോട്ടക്കുറ്റിയിൽ സിൽവർലൈനിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെെ അതിരുകല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി. എന്നാൽ സമരസമിതി പിൻവാങ്ങിയ ശേഷം അധികൃതരെത്തി കല്ലിട്ടു.

k-rail-protest-kottayam-3
കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നു പ്രതിഷേധിക്കുന്ന സമരക്കാർ.

കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നാണ് സമരക്കാർ പ്രതിഷേധിച്ചത്. സംഘർഷം കണക്കിലെടുത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു ജീപ്പ് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു.

k-rail-protest-kottayam-1
കെ–റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ

English Summary: K-Rail Project: protesters block officials in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA