പഞ്ചാബ്: ബിജെപി 65 സീറ്റിൽ മത്സരിക്കും, പഞ്ചാബ് ലോക് കോൺഗ്രസ് 37 ഇടത്ത്

jp-nadda-1248
ജെ.പി. നഡ്ഡ
SHARE

ന്യൂഡൽഹി∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ സീറ്റ് ചർച്ചകൾ പൂർത്തിയായി. ആകെയുള്ള 117 സീറ്റിൽ 65 ഇടത്ത് ബിജെപി മത്സരിക്കും. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലാണു ജനവിധി തേടുക. ശിരോമണി അകാലിദൾ (ധിൻസ) 15 സീറ്റിലും ജനവിധി തേടും. പഞ്ചാബിന്റെ സുരക്ഷയും വളർച്ചയുമാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രതികരിച്ചു. ഭരണമാറ്റമല്ല, ഭാവിയ്ക്കായുള്ള സുരക്ഷയും സ്ഥിരതയുമാണു ലക്ഷ്യമെന്നും നഡ്ഡ പറഞ്ഞു.

പഞ്ചാബിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തന്നെ നൽകണം. സുരക്ഷയെന്നതു വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഈ തിരഞ്ഞെടുപ്പെന്നതു സ്ഥിരതയ്ക്കും സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. പഞ്ചാബിനെ തിരികെ ട്രാക്കിലെത്തിക്കുകയെന്നതാണ് എൻഡിഎയുടെ ലക്ഷ്യം. 1984ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കുറ്റവാളികൾ ഇപ്പോൾ ജയിലിലാണ്. പഞ്ചാബിലെ മാഫിയ രാജ് ഭരണം ഞങ്ങൾ അവസാനിപ്പിക്കും–ജെ.പി. നഡ്ഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English Summary: NDA announces seat-sharing for Punjab polls; BJP to contest 65 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA