ADVERTISEMENT

തിരുവനന്തപുരം∙ എൻജിഒ അസോസിയേഷൻ നേതൃതലത്തിലെ തർക്ക പരിഹാരത്തിന് കെപിസിസി മുന്നോട്ടുവച്ച അനുരഞ്ജന ഫോർമുലയും പാളി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് നോമിനിയെ നിയമിച്ച് രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചെങ്കിലും ഉമ്മൻ ചാണ്ടിയുടെ പ്രതിനിധിയുടെ കാര്യത്തിൽ തീരുമാനം നീട്ടിവച്ചത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചു. 

എ ഗ്രൂപ്പിന് ആധിപത്യമുള്ള എൻജിഒ അസോസിയേഷനിൽ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും കൂട്ടരും കോൺഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ കെ.സുധാകരനൊപ്പം ചേർന്നതോടെയാണ് സർവീസ് സംഘടനയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. സംസ്ഥാന കൗൺസിലിന്റെ അംഗീകാരമില്ലാതെ ഭാരവാഹികളെ നിശ്ചയിച്ചത് തർക്കം സങ്കീർണമാക്കിയിരുന്നു. 

ഇതിനിടെ കെപിസിസി നേതൃത്വം ഇടപെട്ട് പലവട്ടം ചർച്ച നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അനുരഞ്ജന ഫോർമുല മുന്നോട്ടുവച്ചു. ഒഴിവുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് നോമിനിയായി എം.ഉദയ്സൂര്യനെ നിയമിക്കാൻ തീരുമാനിച്ച് ചെന്നിത്തലയെ നേതൃത്വം അനുനയിപ്പിച്ചു.

English Summary: NGO Association compromising formula failed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com