യുവമോർച്ച മുൻ ഭാരവാഹി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
Mail This Article
×
പാലക്കാട് ∙ കിഴക്കഞ്ചേരി മമ്പാട് ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി കാക്കശ്ശേരി കോളനിയിലെ സന്ദീപ് (33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്.
വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. സന്ദീപ് യുവമോർച്ച മുൻ കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൃതദേഹത്തിൽ മറ്റ് പാടുകളൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു.
English Summary: Yuvamorcha leader found dead in temple pond
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.