ADVERTISEMENT

ലക്നൗ ∙ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ ജീവനൊടുക്കാൻ വരെ ശ്രമിക്കുന്ന നേതാക്കളുടെ നീണ്ടനിര തന്നെയാണ് ഉത്തർപ്രദേശിൽ ഈ തിരഞ്ഞെടുപ്പ് കാലത്തും. സീറ്റ് കിട്ടാത്ത എസ്പി, ബിഎസ്പി നേതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതും നിമിഷനേരം െകാണ്ട് പാർട്ടിമാറുന്ന നേതാക്കളും യുപി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എന്നാൽ നാമനിർദേശ പത്രിക തള്ളി എന്ന് അറിഞ്ഞപ്പോൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി.

ഉത്തർപ്രദേശിലെ മിറാൻപുർ മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകിയിരുന്ന ആം ആദ്മി പാർട്ടിയുടെ ജോഗീന്ദർ സിങാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മണ്ണെണ്ണയുമായി കലക്ടറുടെ ഓഫിസിന് സമീപമെത്തിയ അദ്ദേഹം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉരച്ച് തീ െകാളുത്താൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസെത്തി ഇയാളെ പിടിച്ചുമാറ്റി. സമർപ്പിച്ച പത്രികയിലെ തെറ്റുകളാണ് തള്ളാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ നിസ്സാര തെറ്റിന്റെ പേരിലാണ് തന്റെ പത്രിക തള്ളിയത് എന്നാണ് ജോഗീന്ദറിന്റെ വാദം.

English Summary: AAP candidate tries self-immolation in up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com