ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ, ആശുപത്രികളിലും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുമായി 4,917 ജീവനക്കാരെ വിവിധ തലങ്ങളിൽ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശയ വിനിമയത്തിനായി മെഡിക്കല്‍ കോളജുകളിൽ കൺട്രോൾ റൂം ആരംഭിക്കും. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വരുന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തെ നേരിടുന്നതിന് ഇൻഫെക്‌‍ഷൻ കണ്‍ട്രോൾ സംവിധാനം എല്ലാ ആശുപത്രികളിലും ഉറപ്പാക്കും. 

ഫീൽഡിൽ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കും. കോവിഡ് ഡേറ്റ ശേഖരണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായും മന്ത്രി പറഞ്ഞു.

English Summary: Would appoint more staff for covid welfare programmes, says minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com