ADVERTISEMENT

യാവുണ്ടെ∙ കാമറൂണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും ആറുമരണം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മല്‍സരം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. കാമറൂണും കൊമോറോസും തമ്മിലായിരുന്നു മല്‍സരം. യാവുണ്ടെയിലെ ഒലെംബേ സ്റ്റേഡിയം തുറന്ന ശേഷമുള്ള ആദ്യ പ്രധാന മല്‍സരമായിരുന്നു.

60,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ കോവിഡ് നിയന്ത്രണത്തെ തുടർന്ന് ഇതിന്റെ 80 ശതമാനം പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. എന്നാൽ അൻപതിനായിരത്തോളം പേർ സ്റ്റേഡിയത്തിൽ എത്തിയെന്നാണ് വിവരം. കാണികളെ ആകര്‍ഷിക്കാന്‍ സൗജന്യ ടിക്കറ്റും യാത്രാസൗകര്യവും ഒരുക്കിയിരുന്നു. ഇതോടെയാണ് കൂടുതൽ പേർ സ്റ്റേഡിയത്തിലേക്ക് എത്തിയത്. കാണികളുടെ എണ്ണം ഉയർന്നതോടെ അധികൃതർ ഗേറ്റു പൂട്ടി. ഇതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണമെന്നാണ് വിവരം. 

cameroon-death

English Summary :At least six people killed in stampede outside stadium hosting Cameroon-Comoros AFCON game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com