ADVERTISEMENT

പത്തനംതിട്ട ∙ തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ജീവനക്കാരനായ അഖിൽ ലാൽ ( 31 ) നാണ് കുത്തേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അഖില്‍രാജിന് കുത്തേറ്റത്. നിയമപ്രകാരം കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അഖില്‍രാജ് അറിയിച്ചതോടെയാണ് പ്രതികള്‍ ആക്രമിച്ചത്.

പ്രതിയായ ചക്കുളം സ്വദേശി ശ്യാമിനെ പമ്പ് ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. കൂട്ടു പ്രതി ബൈക്കിൽ രക്ഷപെട്ടു. കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English summary: Petrol Pump staff stabbed in Thiruvalla

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com