ADVERTISEMENT

കൊച്ചി ∙ തിയറ്ററുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച തടഞ്ഞതിനെതിരെ ഉടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ മറുപടി തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല. നിലവിലെ സാഹചര്യം തിയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്നു ഹൈക്കോടതി പറഞ്ഞു. 

ഞായറാഴ്ച തിയറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞതിനെതിരെയും തിരുവനന്തപുരം ജില്ലയിൽ തിയറ്ററുകൾ പൂട്ടിയ സർക്കാർ നടപടിക്കെതിരെയുമാണു തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് കോടതിയെ സമീപിച്ചത്. ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ഏറ്റവുമധികം നിയന്ത്രണമുള്ള ‘സി’ വിഭാഗത്തിൽ ഉൾപ്പെട്ടതിനു പിന്നാലെയാണ് ജില്ലയിലെ തിയറ്റുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടത്. മാളുകളും ബാറുകളും തുറന്നിരിക്കുമ്പോള്‍ തിയറ്ററുകൾ അടച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.  50% ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. 

English Summary: Theatres To Remain Shut in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com