ഒരു ലോറിക്ക് 5,000 രൂപ കൈക്കൂലി; മാസപ്പടി ചോദിച്ച് ഉദ്യോഗസ്ഥന്‍ – ഓഡിയോ

money-give (2)
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ ടിപ്പര്‍ ലോറി ഉടമയോട് കൈക്കൂലി ചോദിക്കുന്നതിന്റെ ഓഡിയോ പുറത്ത്. താമരശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമ, ചേവായൂരിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ആണ് പുറത്തുവന്നത്.

ഒരു ലോറിക്ക് 5,000 രൂപ വീതം മാസപ്പടി നല്‍കിയാല്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്ക്വാഡിന്റെ പരിശോധനയില്‍നിന്ന് വരെ ഒഴിവാക്കി തരാമെന്നു പറയുന്നതാണ് ഓഡിയോയിലുള്ളത്. ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെന്ന പരാതി ഒരാഴ്ച മുൻപ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണർക്ക് നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് ആരോപണം. കൈക്കൂലി ചോദിക്കുന്നവരെ താക്കീത് ചെയ്യണമെന്ന് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി പരാതിയിന്‍മേലുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

English Summary: Audio Tape of motor vehicle inspector Asking for Bribe come out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA