ADVERTISEMENT

തിരുവനന്തപുരം∙ പല മേഖലകളിലും കേരളത്തിന്‍റെ നേട്ടം സ്തുത്യര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

വികസനത്തിലും ആരോഗ്യരംഗത്തും കേരളത്തിന് നേട്ടമാണെന്നു പറഞ്ഞ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. ദേശീയ സ്വപ്നങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വലുതാണ്. കോവിഡ് നിയന്ത്രണത്തിലും വാക്സീൻ വിതരണത്തിലും കേരളം ഒന്നാമതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary: Governor Arif Mohammad Khan's Republic Day message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com