രാജ്യത്ത് 2.86 ലക്ഷം പുതിയ കോവിഡ് കേസുകള്‍: പോസിറ്റിവിറ്റി നിരക്ക് 19.5%

INDIA-HEALTH-VIRUS-VACCINE
SHARE

ന്യൂഡല്‍ഹി∙ രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 2,86,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍നിന്ന് 19.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 3,06,357 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 93.33 ആയി കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് 573 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആകെ 4.03 കോടി ആളുകളാണ് രോഗബാധിതരായുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.75 ശതമാനമാണ്. ഇപ്പോഴത്തെ തരംഗത്തില്‍ മരിച്ചവരില്‍ 60 ശതമാനവും ഭാഗികമായോ പൂര്‍ണമായോ വാക്‌സീന്‍ സ്വീകരിക്കാത്തവരാണ്. 

English Summary: Covid; India's Positivity Rate Up From 16% To 19.5%; 2.86 Lakh New Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA