എയർ ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ; മോദിയെ സന്ദർശിച്ച് എൻ.ചന്ദ്രശേഖരൻ

N-Chandrasekaran-PM-Narendra-Modi
ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയപ്പോൾ
SHARE

ന്യൂഡൽഹി∙ എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച്, സർക്കാർ പ്രതിനിധികൾക്കു പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിനു വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്സ്പ്രസും, എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറും.

സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ് നേതൃത്വം നൽകിയ കൺസോർഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ എയർ ഇന്ത്യ കമ്പനി ഓഹരികൾ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില.

നിലവിൽ 4,400ഓളം ആഭ്യന്തര സർവീസുകളും 1,800 രാജ്യാന്തര സർവീസുകളും എയർ ഇന്ത്യ നടത്തുന്നുണ്ട്. 1932ൽ ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ടാറ്റ എയർലൈൻസ് പിന്നീട് 1946ലാണ് എയർ ഇന്ത്യ എന്നു പേരു മാറ്റുന്നത്. 1953ൽ ഇതിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആർ.ഡി ടാറ്റ ചെയർമാനായി തുടർന്നു.

English Summary: Tata Group Officially Takes Over Air India; Tata Sons Chairman Meets PM Modi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA