ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലെഗാവ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ ഉൾപ്പെടെ 28 കോൺഗ്രസ് അംഗങ്ങളും എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാർ, സംസ്ഥാന എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് നേതാക്കൾ പാർട്ടി അംഗത്വം സ്വീകരിച്ചതെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറഞ്ഞു.

ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളടങ്ങിയ മഹാവികാസ് അഖാഡി മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. അതേസമയം, 27 പേരാണ് പാർട്ടി വിട്ടതെന്നു കോൺഗ്രസ് അറിയിച്ചു. 84 അംഗ കോർപ്പറേഷനിൽ 20 കൗൺസിലർമാരാണ് എൻസിപിക്ക് നേരത്തെ ഉണ്ടായിരുന്നത്. ശിവസേന 13, ബിജെപി 9, എഐഎംഐഎം 7, ജെഡിഎസ് 6 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. ഒരു സ്വതന്ത്ര അംഗവുമുണ്ട്.

വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അംഗങ്ങളുടെ കൂറുമാറ്റം. ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറാണ് ധനവകുപ്പിന്റെ ചുമതല വഹിക്കുന്നത്.

English Summary: All 28 Congress Corporators From Malegaon Join NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com