ADVERTISEMENT

ന്യൂഡൽഹി∙ യുപി തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെയും (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. അഖിലേഷിനെ തിരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു.‘എസ്പി നേതാവ് അസം ഖാന്‍ അറസ്റ്റിലായി. അദ്ദേഹത്തിനെതിരെ ഒരുപാടു കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. അഖിലേഷ് ഇപ്പോൾ നിയമത്തെക്കുറിച്ച് വാചാലനാകുന്നു. നിങ്ങൾക്കു നാണമില്ലേ?’– മഥുരയിലെ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ ചോദിച്ചു.

‘യുപിയിലെ ജനങ്ങളെ ഒരു കാലത്തു ഗുണ്ടാനേതാക്കളും കുറ്റവാളികളും വലച്ചിരുന്നു. പൊലീസിനു പോലും അവരെ ഭയമായിരുന്നു. സ്ത്രീകളും കുട്ടികളും വീടിനു പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഗുണ്ടാനേതാക്കൾക്കു പൊലീസിനെ ഭയമുണ്ട്. അവർ സ്വമേധയാ കീഴടങ്ങുകയാണ്.

കുറ്റവാളികളെ ഞങ്ങൾ അഴിക്കുള്ളിലാക്കി. കുടുംബ ഭരണത്തിൽനിന്നും ജാതി അടിസ്ഥാനമാക്കിയുള്ള ഭരണത്തിൽനിന്നും ഞങ്ങൾ യുപിയെ മോചിപ്പിച്ചു, വികസനത്തിൽ ശ്രദ്ധയൂന്നി. ഇക്കാര്യം നിങ്ങൾക്കു കണ്ണുതുറന്നു കാണാമല്ലോ.

യുപി ഇല്ലാതെ ഇന്ത്യയ്ക്കു മുന്നേറാനാകില്ല, 20 കോടി ജനങ്ങളാണു യുപിയിൽ താമസിക്കുന്നത്. നിങ്ങളുടെ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോൾ യുപിയുടെ നിലവാരം മെച്ചപ്പെടുന്നത്. ഇന്ത്യയുടെ ഭാവി എന്തെന്നു യുപി തീരുമാനിക്കും’– അമിത് ഷാ പറഞ്ഞു.

മേഖലയിലെ നിർണായക ശക്തിയായ ജാട്ട് വിഭാഗത്തിന്റെ വോട്ടുറപ്പിക്കാനുള്ള ശ്രമം അമിത് ഷാ നേരത്തെ തുടങ്ങിയിരുന്നു. അയോധ്യയ്ക്കും വാരണാസിക്കും പിന്നാലെ സംസഥാനത്തെ മൂന്നാമത്തെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായി മഥുരയെ ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് അമിത് ഷായുടെ സന്ദർശനമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

English Summary: Amit Shah, In Mathura, Says "UP Election Will Decide India's Destiny"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com