അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്കു വിട്ടുനൽകി

miram-taron-china
മിരം താരോൺ. ചിത്രം∙ എഎൻഐ
SHARE

ന്യൂഡൽഹി∙ അരുണാചൽപ്രദേശ് അതിർത്തിയിൽ നിന്നും കാണാതായ 17കാരനെ ചൈന ഇന്ത്യൻ സൈന്യത്തിനു കൈമാറി. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വൈദ്യപരിശോധനയ്ക്കു ശേഷം യുവാവിനെ മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് മന്ത്രി അറിയിച്ചു.

ഒരാഴ്ച മുൻപാണ് അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസികളായ മിറം തരോൺ, ജോണി യായൽ എന്നിവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ വന്നത്. ഔഷധസസ്യങ്ങൾ ശേഖരിക്കാനും വേട്ടയാടാനുമായി പോയവരാണിവർ. ഇതിൽ ജോണി യായൽ തിരികെയെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.തുടർന്ന് ചൈനീസ് സൈന്യവുമായി ഹോട്ട് ലൈൻ വഴി പ്രതിരോധമന്ത്രാലയം ആശയവിനിമയം നടത്തി. 

യുവാവ് തങ്ങളുടെ പക്കൽ ഉണ്ടെന്നും വിട്ടുനൽകാമെന്നും ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി ഇന്ത്യയെ അറിയിക്കുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ചയാണ് മിറമിനെ ഇന്ത്യയ്ക്കു വിട്ടുനൽകിയത്.

English Summary: Chinese Army Hands Over Missing Arunachal Teen To Indian Army: Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA